ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു

ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

മനാമ: ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. നഴ്‌സുമാരുടെ അശ്രാന്ത പരിശ്രമങ്ങളെയും കാരുണ്യപൂര്‍വ്വമായ പരിചരണത്തെയും ആദരിക്കുന്നതായി ചടങ്ങ്.

നഴ്‌സുമാരുടെ അചഞ്ചലമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന മെഴുകുതിരി തെളിക്കലോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കല്‍, ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. 'നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി - ശാക്തീകരിക്കപ്പെട്ട നഴ്‌സുമാര്‍ ജീവന്‍ രക്ഷിക്കുന്നു' എന്ന ഈ വര്‍ഷത്തെ സന്ദേശം ആരോഗ്യമേഖലയില്‍ നഴ്‌സുമാരെ ശാക്തീകരിക്കേണ്ടതിന്റെയും അവര്‍ക്ക് കൃത്യമായ പിന്തുണ നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു. ചടങ്ങില്‍ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ സിയാദ് ഉമര്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഹെഡ് ഒഫ് ഓപ്പറേഷന്‍സ് ഡോ. ഷംനാദ് മജീദ്, മാനേജര്‍മാര്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ നഴ്‌സും ഐപി കോഡിറ്ററുമായ റേയ്ച്ചല്‍ ബാബു പ്രതിജ്ഞ ചൊല്ലി. ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍ അവതാരകനായി. 

Tags:    
News Summary - International Nurses Day celebrated at Shifa Al Jazeera Hospital.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.