ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ം ചിത്രം: ബി.എൻ.എ

വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ലി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്റെ 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (ബി.​എ.​സി) ചെ​യ​ർ​മാ​നു​മാ​യ ക​മാ​ൽ അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.

ടെ​ർ​മി​ന​ലി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഹി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​സ​ൽ​ട്ടേ​റ്റി​വ് പ്ര​തി​നി​ധി​ക​ൾ, ക​രാ​റു​കാ​ർ, ബി.​എ.​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​രു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി ഈ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ഴ് എ​യ​ർ ബ്രി​ഡ്ജു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള മൂ​ന്ന് ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റു​ക​ളു​ടെ നി​ർ​മാ​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​തി​ലൊ​ന്ന് 380 വി​മാ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ലെ വി​മാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​തെ ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ന​വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഈ ​വ​ർ​ഷം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - The airport terminal is in the final stages of construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.