‘എം.​എ​ൽ.​എ​യെ ത​ട​ഞ്ഞ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം’

മ​നാ​മ: കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ കെ.​പി. മോ​ഹ​ന​നെ​തി​രെ ഉ​ണ്ടാ​യ കൈ​യേ​റ്റ ശ്ര​മ​ത്തെ​യും ത​ട​സ്സ​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​യെ​യും ബ​ഹ്‌​റൈ​നി​ലെ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ന്നാ​ണ് കേ​ര​ളം, ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കെ.​പി. മോ​ഹ​ന​നെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കൂ​ട്ടാ​യ്മ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​കോ​ട​തി​യു​ടെ​യും പാ​നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും പ​രി​ഗ​ണ​ന​യി​ലു​ള്ള ‘ത​ണ​ൽ അ​ഭ​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര’​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന്റെ പേ​രി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​യെ ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​കൈ​യേ​റ്റ​ത്തെ ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന എ​തി​ർ​ക​ക്ഷി​ക​ളെ പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും, ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും ‘ഒ​ന്നാ​ണ് കേ​ര​ളം, ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ എ​ന്ന കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

News Summary - The action taken to stop the MLA is objectionable'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.