മനാമ: രാജ്യത്തെ സ്‌മാർട്ട്‌ഫോണുകൾ വഴിയുള്ള അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്‍റെ പ്രവർത്തനത്തിൽ ആഭ്യന്തര മന്ത്രാലയം മാറ്റം വരുത്തി. പുതുക്കിയ ക്രമീകരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അപകടകരമായ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് നൽകുന്ന അടിയന്തര സന്ദേശങ്ങൾ ഇനി മുതൽ രാത്രി വൈകിയും പുലർച്ചെയും പ്രത്യേക നിയന്ത്രണങ്ങളോടെയാകും ഫോണുകളിൽ എത്തുക.
അർധരാത്രി 12 മുതൽ പുലർച്ചെ ആറു വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയപരിധിയിൽ അപകട മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ഫോണുകളിൽ നോട്ടിഫിക്കേഷൻ ടോൺ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വിശ്രമവേളകളിൽ അമിതമായ ശബ്ദങ്ങൾ ഒഴിവാക്കുന്നതിനും എന്നാൽ കൃത്യമായ വിവരം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.