മനാമ: രാജ്യത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ 'ഫ്യുവൽ പ്രൈസ് കമ്മിറ്റി' പുറത്തുവിട്ടു. പരിഷ്കരിച്ച നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ ഇന്ധനങ്ങളുടെ ലിറ്റർ വില ജയ്യിദ് (91): 0.223 ബി.ഡി, മുംതാസ് (95): 0.253 ബി.ഡി, സൂപ്പർ (98): 0.314 ബി.ഡി, ഡീസൽ: 0.220 ബി.ഡി ഇപ്രകാരമാണ്. ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡി മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എണ്ണ-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് എല്ലാ മാസവും അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരം പരിഗണിച്ച് ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.