ഗോൾഡൻ ഹാൻഡ്‌സ് ഈദ് സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഗോൾഡൻ ഹാൻഡ്‌സ് ഈദ് സംഗമം
മനാമ: ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ "ഗോൾഡൻ ഹാൻഡ്‌സ്" തങ്ങളുടെ മെമ്പർമാർക്ക് മാത്രമായി ഈദ് ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവറിൽ ചേർന്ന യോഗത്തിൽ വി.സി. താഹിർ അധ്യക്ഷത വഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞ പരിപാടിയിൽ റഷീദ് മാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബഹ്‌റൈനിലെ ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മെമ്പർമാരും നിരന്തരം ബന്ധപ്പെടണമെന്നും ബഹ്‌റൈൻ സർക്കാരിന്‍റെ നിയമ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു. ഏതൊരു കാര്യത്തിനും എല്ലാവരും പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുആദ് കെ.പി, സാദിഖ് കെ.എൻ., റിജാസ് റഷീദ്, ജാവേദ് ടി.സി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ജെംഷീർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.