Posted On
date_range Updated On
date_range പ്രവാസി ക്ഷേമ പെൻഷൻ നടപടിക്രമങ്ങളിൽ ഇളവ് നൽകണം -ബഹ്‌റൈൻ നവകേരള
മനാമ: പശ്ചിമേഷ്യയിൽ നില നിൽക്കുന്ന സംഘർഷവസ്ഥ കണക്കിലെടുത്ത് പ്രവാസി ക്ഷേമ പെൻഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി ബഹ്‌റൈൻ നവകേരള. പെൻഷന് വേണ്ടിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് സബ്‌മിറ്റ് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 എന്നത് നീട്ടിനൽകുക, നിലവിൽ ഇവിടെ നിന്നും പോസ്റ്റൽ സർവീസ് ലഭ്യമല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം നൽകുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി, പ്രവാസി ക്ഷേമനിധി ചെയർമാൻ, നോർക്കാ റൂട്സ് സി.ഇ.ഒ, കേരള പ്രവാസി ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്‍റ് പി.പി സുനീർ എം.പി എന്നിവർക്ക് നവകേരള കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.