ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സിബിൻ സലീം, അബ്ദുൽ വഹാബ്
മനാമ: തണലിെൻറ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽ മജീദിെൻറ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ തണലിെൻറ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു.
തെക്കൻ മേഖലകളിൽ തണലിെൻറ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ കൂടുതൽ തണലിെൻറ സെൻററുകൾ തുറക്കാനും വേണ്ടി 27 പേരടങ്ങുന്ന തണൽ സൗത്ത് സോൺ കമ്മിറ്റി രൂപവത്കരിച്ചു. ഷിബു പത്തനംതിട്ട
(പ്രസിഡൻറ്), നൗഷാദ് മഞ്ഞപ്പാറ (ജനറൽ സെക്രട്ടറി), സിബിൻ സലീം (ചീഫ് കോഓഡിനേറ്റർ), അബ്ദുൽ വഹാബ് (ട്രഷറർ), മുഹമ്മദ് റിയാസ്, വിനു ക്രിസ്തി (വൈസ് പ്രസിഡൻറ്), നവാസ് കുണ്ടറ, ജോഷി നെടുവേലി (അസിസ്റ്റൻറ് സെക്രട്ടറി), നൗഷാദ് അടൂർ, ഗിരീഷ് ചുനക്കര (അസിസ്റ്റൻറ് കോഓഡിനേറ്റർ), ജോയ് (അസിസ്റ്റൻറ് ട്രഷറർ), അൻവർ ശൂരനാട്, നിസാർ കൊല്ലം, ബിനു കുന്നംതാനം, ജവാദ് വക്കം, രാജു പിള്ള, ശക്തി, അനസ് ബഷീർ, മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.
ഈ കമ്മിറ്റിയുടെ രക്ഷാധികാരികളായി അബ്ദുൽ മജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി, മുജീബ് റഹ്മാൻ, പി.വി. രാധാകൃഷ്ണപിള്ള, ഡോ. സൈജു ഹമീദ്, സിയാദ് ഏഴംകുളം, ഡോ. ഫിറോസ്, പ്രിൻസ് നടരാജൻ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.