തണൽ ഡയാലിസിസ് സെന്ററിനുള്ള സഹായം ഇ.കെ. റഫീഖിന് കൈമാറുന്നു   

തണൽ ഡയാലിസിസ് സെന്ററിനുള്ള സഹായം കൈമാറി

മനാമ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ - മാഹി ചാപ്റ്റർ ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്‌സ്‌" മായി ചേർന്ന് മയ്യഴിയിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിനുള്ള സഹായം കൈമാറി.

നിർധനരായ ഒരു പാട് വൃക്കരോഗികൾക്ക് ആശ്രയമായ തണലിന് നൽകുന്ന സഹായ പ്രവർത്തനങ്ങളിൽ മയ്യഴിക്കാർ എന്നും മുൻ നിരയിൽ ഉണ്ടാകുമെന്ന് സഹായം കൈമാറിക്കൊണ്ട് സംഘടനയിലെ മുതിർന്ന അംഗം പി.പി. റഷീദ് ഉറപ്പ് നൽകി. തണൽ മാഹി പ്രസിഡന്‍റ് ഇ.കെ. റഫീഖ് സഹായം ഏറ്റു വാങ്ങി. സെന്ററിന്റെ നടത്തിപ്പിന്ന് ബഹ്‌റൈൻ കമ്മിറ്റി നൽകുന്ന സഹകരണം തികച്ചും ശ്ലാഘനീയമാണെന്നും അത് ഇനിയും തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുജീബ് മാഹി, ഷബീർ മാഹി, ഷംസുദ്ദീൻ വി.പി., റംഷാദ് അബ്ദുൽ ഖാദർ, മുഹമ്മദ് റിജാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തണൽ ട്രഷറർ അൻവർ സാദത്ത്, ആശാ ലത, വഹീദ എന്നിവർ സന്നിഹിതരായിരുന്നു. 

Tags:    
News Summary - തണൽ ഡയാലിസിസ് സെന്ററിനുള്ള സഹായം കൈമാറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.