ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറലുമായി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തുന്ന അംജദ് അൽ മുഹറഖി
മനാമ: സിക്കിൽ സെൽ ഡിസീസിൽ രോഗമുക്തി നേടിയ 24കാരനായ ബഹ്റൈനി സ്വദേശി അംജദ് അൽ മുഹറഖിയുമായി സംസാരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസന്റെ സാന്നിധ്യത്തിൽ ഓൺലൈനായി നടന്ന കൂടിക്കാഴ്ചയിൽ അംജദിനെ ടെഡ്രോസ് അഭിനന്ദിച്ചു.
അമേരിക്കക്ക് പുറത്ത് അരിവാൾ രോഗ ചികിത്സയായ ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആദ്യ രോഗിയാണ് അംജദ്. ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച ടെഡ്രോസ് വേഗത്തിൽ പരിപൂർണ രോഗമുക്തി നേടട്ടെയെന്നും ആശംസിച്ചു. കഠിനമായ വേദനയിലും ചികിത്സക്കായി സജ്ജമായതിന് അംജദിനെ ടെഡ്രോസ് അഭിനന്ദിച്ചു. ജനിതക രോഗങ്ങളോട് പൊരുതുന്നവർക്ക് ഒരു പ്രചോദനമാണ് താങ്കളെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.