Posted On
date_range Updated On
date_range ‘സിംസ്’ സിന്തെറ്റിക് കോർട്ട് ഉദ്ഘാടനം ചെയ്തു
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) നവീകരിച്ച ബാഡ്മിൻറൺ കോർട്ട് ഉദ്ഘാടനം കേരളീയ സമാജം ആക്ടിങ് പ്രസിഡൻറ് ആഷ്‌ലി ജോർജ് നിർവഹിച്ചു. ‘സിംസ്’ പ്രസിഡൻറ് ബെന്നി വർഗീസ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡൻറ് പി.ടി. ജോസഫ്, സ്പോർട്സ് സെക്രട്ടറി ജിമ്മി ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി.ചാക്കുണ്ണി, വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ പെങ്കടുത്തു. ‘സലാം ബഹ്‌റൈൻ’ എഡിറ്റർ മീര രവി ‘സിംസ് സ്മാഷേഴ്സ്’ ലോഗോ പ്രകാശനം നിർവഹിച്ചു. സിന്തെറ്റിക് കോർട്ട് നിർമാണത്തിന് സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. സിജോ, മത്തായി ചക്കുങ്ങൽ, നൈനാൻ, റോബി, എൽദോ, പ്രമോദ്, ജോസ്, സിൽജോ, റൂസോ, മജു, ലിയോൺസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.