തിക്കോടിയന്‍സ് ഫോറം പായസ മത്സരം നടത്തി 

മനാമ: ഗ്ളോബല്‍ തിക്കോടിയന്‍സ് ഫോറം (തിക്കോടി ബഹ്റൈന്‍ കൂട്ടായ്മ)  പായസ മത്സരവും ജനറല്‍ ബോഡിയും സല്‍മാനിയ സല്‍ക്കാര റെസ്റ്റോറന്‍റില്‍ നടന്നു.
 മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട അഞ്ചുടീമാണ് മത്സരത്തില്‍ പങ്കെടുത്തത്.  ജസീന ജലീല്‍,സാബിറ സിറാജ്, അഞ്ജു നിധീഷ് എന്നിവരുടെ ‘ഡാലിയ ടീം’  ഒന്നാം സ്ഥാനവും ആസൂറ അഫ്സല്‍, രമ്യ ജ്യോതിലാല്‍, രമ്യ ഷൈജു എന്നിവരുടെ ടീമായ ‘ജാസ്മിന്‍’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  
ജമീല അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഷെഫ് അരുണ്‍, അശോക്  എന്നിവര്‍ വിധിനിര്‍ണയം നടത്തി. 
വി.കെ.നാണുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി അസീല്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും ജനറല്‍ സെക്രട്ടറി കെ.പി.അഫ്സല്‍ അവതരിപ്പിച്ചു.
പ്രസിഡന്‍റായി പി.കെ.രാധാകൃഷ്ണനെയും സീനിയര്‍ വൈസ് പ്രസിഡന്‍റായി വി.കെ.നാണുവിനെയും ചെയര്‍മാനായി മജീദ് തണലിനെയും തെരഞ്ഞെടുത്തു. ഒമ്പത് അംഗ ഉപദേശക സമിതിയും നിലവില്‍ വന്നു.
 ബിജു സ്വാഗതവും ട്രഷറര്‍ പി.ലത്തീഫ് നന്ദിയും പറഞ്ഞു. 
 

Tags:    
News Summary - sweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.