Posted On
date_range Updated On
date_range സുവർണം 2024 ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബി.എം.സിയും സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് സുവര്‍ണം 2024 മേയ് ഒമ്പതിന് വൈകീട്ട് ആറു മുതൽ 11 വരെ ഇന്ത്യൻ ക്ലബിൽ നടക്കും. പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റ്, പ്രശസ്ത പിന്നണി ഗായിക ശിഖാ പ്രഭാകറും, പ്രശസ്ത മ്യൂസിക് ഡയറക്ടറും പിന്നണി ഗായകനുമായ ഫൈസൽ റാസി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കും.
ബഹ്റൈനിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.