സുസ്ഥിര വികസന ലക്ഷ്യം; സ്വകാര്യ മേഖലയെ പങ്കാളികളാക്കാൻ ബഹ്‌റൈൻ

മനാമ: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി തയാറാക്കുന്ന ദേശീയ അവലോകന റിപ്പോർട്ടിൽ സ്വകാര്യ മേഖലയെയും ഉൾപ്പെടുത്താൻ ബഹ്‌റൈൻ തീരുമാനിച്ചു. 2026 ജൂലൈയിൽ സമർപ്പിക്കേണ്ട മൂന്നാമത് വളന്ററി നാഷനൽ റിവ്യൂവിന്റെ തയാറെടുപ്പുകളിലാണ് സ്വകാര്യ കമ്പനികളെ കൂടി പങ്കാളികളാക്കുക.

ശൂറ കൗൺസിൽ അംഗം ഡോ. മുഹമ്മദ് അലി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സുസ്ഥിര വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030ഓടെ നടപ്പാക്കേണ്ട വികസന അജണ്ടകൾ സർക്കാർ, ബിസിനസ് സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി എന്നിവരുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിവിധ ഏജൻസികൾ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്താൻ മോണിറ്ററിങ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാഷനൽ ഇൻഫർമേഷൻ ആൻഡ് പോപ്പുലേഷൻ ടീം വഴിയാണ് സൂചകങ്ങൾ നിരീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബന്ധപ്പെട്ട മന്ത്രിതല സമിതികൾക്ക് മന്ത്രാലയം ശിപാർശ നൽകും.

അന്താരാഷ്ട്ര തലത്തിലുള്ള സുസ്ഥിര വികസന മാതൃകകൾ സ്വകാര്യ മേഖലയുമായി പങ്കുവെക്കുന്നതിലൂടെ ബിസിനസ് രംഗത്തെ വെല്ലുവിളികൾ കണ്ടെത്താനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. സാമ്പത്തിക മേഖലയിലെ മാറ്റങ്ങൾ 2023ൽ ബഹ്‌റൈൻ സെൻട്രൽ ബാങ്കുമായി സഹകരിച്ച് എൻവയൺമെന്റൽ, സോഷ്യൽ ആൻഡ് ഗവേണൻസ് വെളിപ്പെടുത്തൽ മാർഗനിർദേശങ്ങൾ തയാറാക്കിയ കാര്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Sustainable Development Goal; Bahrain to involve private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.