Posted On
date_range Updated On
date_range 34,000 ദീനാറിന്റെ മയക്കുമരുന്നുമായി പ്രതികൾ പിടിയിൽ
വിവിധ കേസുകളിലായാണ് സ്ത്രീയടക്കമുള്ള പ്രതികൾ പിടിയിലായത്
മനാമ: 34,000 ദീനാർ വിലവരുന്ന മയക്കുമരുന്നുമായി ഏതാനുംപേർ പിടിയിലായതായി ആന്റി ഡ്രഗ് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ കേസുകളിലായാണ് സ്ത്രീയടക്കമുളള പ്രതികൾ പിടിയിലായാത്. ഇവരിൽനിന്നും മൂന്നുകിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 34,000 ദീനാറോളം വിലവരും. ഇവ ഉപഭോക്താക്കളെ കണ്ടെത്തി വിൽപന നടത്താനായിരുന്നു പ്ലാൻ. പ്രതികളെ റിമാൻഡ് ചെയ്യാനും പിന്നീട് നിയമ നടപടികൾക്കായി കോടതിക്ക് കൈമാറാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.