കടുത്ത ചൂടിൽ കുട ചൂടിപ്പോകുന്ന സൈക്കിൾ യാത്രികൻ. സൽമാബാദിൽനിന്നുള്ള കാഴ്ച ഫോട്ടോ: സത്യൻ പേരാമ്പ്ര
മനാമ: വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. സൂര്യാതപം നേരിട്ടുകൊണ്ട് ജോലി ചെയ്യുന്ന എല്ലാവര്ക്കും തൊഴില്‍നിയന്ത്രണം ബാധകമാണ്.
സൂര്യാതപം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം. ചൂട് വര്‍ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പുറത്ത് സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും.
പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ, 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ ചുമത്തും. രണ്ടുശിക്ഷയും ഒരുമിച്ച് ലഭിക്കാവുന്നതാണ്.
തൊഴിലുടമകളും സ്ഥാപനങ്ങളും നിയമം കർശനമായി നടപ്പാക്കാൻ മുന്നോട്ടുവരണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻമുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിയമം നടപ്പിലാക്കുന്നതിൽ ജാഗ്രത പുലർത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.