വർണ്ണചിറകു വിടർത്തി ‘വേനൽത്തുമ്പികൾ’  പറന്നിറങ്ങി

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ  ബാലവേദി അണിയിച്ചൊരുക്കിയ വേനൽ തുമ്പി -സമ്മർ ക്യാമ്പ് സമാപനം പ്രതിഭ ഹാളിൽ നടന്നു. അറുപതോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ സർഗാത്മകതയെ വളർത്തുവാനും, ഭയമില്ലാതെ പ്രശ്നങ്ങളെ നേരിടുന്നതിനും, വ്യക്തിത്വ വികസനത്തിനും , സഭാകമ്പം മറികടക്കുന്നതിനുമൊക്കെ മുതൽക്കൂട്ടായിരുന്നു വേനൽത്തുമ്പി ക്യാമ്പ്.  

എ.വി അശോകൻ ഉദ്​ഘാടനം ചെയ്​ത സമാപന ചടങ്ങിൽ ബാലവേദി കൺവീനർ പ്രജിൽ മണിയൂർ അധ്യക്ഷനായിരുന്നു.  ബാലവേദി ജോ: സെക്രട്ടറി ശ്രദ്ധ ജയപ്രകാശ് സ്വാഗതം പറഞ്ഞു. പ്രതിഭയുടെ മുതിർന്ന നേതാക്കളായ പി ടി നാരായണൻ, സി.വി. നാരായണൻ, സുബൈർ കണ്ണൂർ , സെക്രട്ടറി ഷെരീഫ് കോഴിക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു.  കുട്ടികളുടെ പരിശീലകരായി അനഘ, ശിവകീർത്തി,  വിനോദ് , നിഷ തുടങ്ങി നിരവധിപേർ പ്രവർത്തിച്ചു.

Tags:    
News Summary - summer-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.