ബദ്ർ അൽസഫാ മെഡിക്കൽ സെന്ററിലെ ഓണാഘോഷം

ആവേശമായി ബദ്ർ അൽസഫാ ഓണാഘോഷം

മനാമ: വിവിധ കലാ കായിക പരിപാടികളോടെ ബദ്ർ അൽസഫാ ഓണാഘോഷം 2026 പ്രൗഢഗംഭീരമായി ആഘോഷിച്ചു. മെഡിക്കൽ സെന്ററിൽ ഒരുക്കിയ അതിമനോഹരമായ ഓണപ്പൂക്കളവും വിപുലമായ ഓണസദ്യയും തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഓണപ്പാട്ടുകൾ, ഗ്രൂപ്പ് സോങ്സ് തുടങ്ങി കലാപരിപാടികളും ഗ്ലാസ് ഗെയിം, ബിസ്കറ്റ് ഗെയിം, ബലൂൺ കില്ലിങ്, സാരിയുടുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, ചട്ടിപൊട്ടിക്കൽ തുടങ്ങിയ രസകരമായ വിവിധ മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. ആവേശം നിറഞ്ഞ വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അലി ഫർദാനും സംഘവും, സ്ത്രീകളുടെ വിഭാഗത്തിൽ ഡോ. നെനയും സംഘവും വിജയികളായി. സാംസ്കാരിക പരിപാടികളുടെ നിയന്ത്രണം ജസ്ന, ഡാനിയൽ എന്നിവർ നിർവഹിച്ചപ്പോൾ കായിക മത്സരങ്ങൾ ജയ്സൽ, അലി ഫർദാൻ, സുരേഷ് എന്നിവർ ഏകോപിപ്പിച്ചു. ഡോ. കമല കണ്ണൻ, ഷർലിഷ് ലാൽ, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Badr Al Samaa Onam Celebration Held with Enthusiasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.