മയക്കുമരുന്ന് കടത്ത്: പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

മനാമ: ബഹ്റൈനിലേക്ക് ഹെറോയിനും മെത്താംഫെറ്റമിനും കടത്തിയ ആറ് പാകിസ്താൻ പൗരന്മാരുടെ ജീവപര്യന്തം ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. 25 വർഷം തടവും 10,000 ദീനാർ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും.

ലഹരിവസ്തുക്കൾ അടങ്ങിയ കാപ്സ്യൂളുകൾ വിഴുങ്ങിയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവർ നേരത്തെയും ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്തിയിരുന്നതായി അധികൃതർ പറഞ്ഞു. മനാമയിലെ ഫ്ലാറ്റിൽനിന്നും പരിസരത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്.

താമസ സ്ഥലത്തുനിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തിരുന്നു. ജൂണിലാണ് ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ആറ് പേരെയും കുറ്റക്കാരാക്കി ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.

Tags:    
News Summary - Drug Trafficking: Life Sentences of Convicts Upheld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.