സ്മാർട്ട് എക്സലൻസ് അവാർഡ് റോയി പൂച്ചേരിക്ക് കൈമാറുന്നു
മനാമ: ഗൾഫ് രാജ്യങ്ങളിലെ മലങ്കര കത്തോലിക്ക സഭ വിശ്വാസികളുടെ കൂട്ടായ്മയായ ‘സ്മാർട്ടി’ന്റെ 95ാമത് പുനരൈക്യ വാർഷികാഘോഷമായ ‘സുകൃതം 2025’ സമാപിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സഭയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർക്ക് ‘സ്മാർട്ട് എക്സലൻസ് അവാർഡുകൾ’ സമ്മാനിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, അദ്ദേഹം വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ബിസിനസ് ഐക്കൺ അവാർഡ് നേടിയ ബഹ്റൈനിലെ പ്രമുഖ വ്യവസായി, ഡോ. വർഗീസ് കുര്യൻ, നമ്മുടെ സഭയുടെ ഉത്സാഹിയായ പുത്രൻ അവാർഡ് നേടിയ ഡോ. ഷിബു സക്കറിയ, സാഹിത്യ പ്രതിഭ പുരസ്കാരം നേടിയ റോയി പൂച്ചേരിൽ എന്നിവരെയാണ് ആദരിച്ചത്. സിറോ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ അത്യഭിവന്ദ്യ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, വടക്കൻ അറേബ്യൻ വികാരിയത്തിലെ ബിഷപ് അഭിവന്ദ്യ ആൽദോ ബെറാർഡി, സ്മാർട്ടിന്റെ ജി.സി.സി കോഓഡിനേറ്റർ വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.