മനാമ: ജി.സി.സി തലത്തില്‍ മികച്ച വെറ്ററിനറി ഡോക്ടറായി ബഹ്റൈനിയായ ഡോ. സുഹ അഹ്മദ് തെ രഞ്ഞെടുക്കപ്പെട്ടു. പൊതുമരാമത്ത്-മുനിസിപ്പല്‍- നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് കീഴിലെ മൃഗ സമ്പദ് വിഭാഗത്തിലെ വെറ്ററിനറി ലബോറട്ടറി വിദഗ്ധയായി സേവനമനുഷഠിക്കുകയാണിവര്. ജി.സി.സി രാഷ്ട്രങ്ങളിലെ മികച്ച വെറ്ററിനറി ഡോക്ടറെ തെരഞ്ഞെടുക്കുന്ന ചടങ്ങിലാണ് ഇവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്. ഇത്തരമൊരു അവാർഡ് ബഹ്റൈന്‍ ഏറെ അഭിമാനകരമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഡോ. സുഹക്ക് അഭിവാദ്യമര്‍പ്പിച്ച് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാരംഗത്ത് ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തിെൻറ മറ്റൊരു അടയാളം കൂടിയാണിത്.
മൃഗസമ്പത്ത് വളര്‍ത്തിയെടുക്കുന്നതിന് മന്ത്രാലയം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. തദ്ദേശീയ കാലി കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ആവശ്യമായ പരിശീലന പരിപാടികളിലൂടെ മൃഗസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൊയ്ത ഡോ. സുഹ അഹ്മദ് അസ്സയ്യിദ് ഗരീബിന് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.