മനാമ: പ്രതിസന്ധി ഘട്ടങ്ങളിൽ വിദ്യാർഥികൾക്ക് താങ്ങാകാൻ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന െഎ.സി.ആർ.എഫ് ‘ലൈഫ്’ എന്ന പേരിൽ സംരംഭം തുടങ്ങി.ഇതിെൻറ ഭാഗമായി ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കായി സെമിനാർ നടത്തി.
മെഡിക്കൽ, വിദ്യാഭ്യാസ, കൗൺസിലിങ് രംഗങ്ങളിലുള്ള വിദഗ്ധരടങ്ങിയ സമിതിയാണ് ‘ലൈഫി’ന് നേതൃത്വം നൽകുന്നത്.
ഇതിെൻറ ലോഗോ ചെയർമാൻ ഭഗവാൻ അസർപോട്ട ‘ലൈഫ്’ കോഒാഡിനേറ്റർ ഡോ.ബാബു രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. െഎ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അരുൾദാസ് തോമസും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു. ഏഴ് സ്കൂളുകളിൽ നിന്നായി 60ഒാളം അധ്യാപകർ പരിപാടിയിൽ പെങ്കടുത്തു.ക്രൗൺ പ്ലാസ ഹോട്ടലിലാണ് സെമിനാർ നടന്നത്.
പഠനം വിദ്യാർഥികൾക്ക് വലിയ മാനസിക സമ്മർദമായി മാറിയ സാഹചര്യത്തിലാണ് ഇൗ ഉദ്യമത്തിന് രൂപം നൽകിയതെന്ന് െഎ.സി.ആർ.എഫ് ഭാരവാഹികൾ അറിയിച്ചു.
കുട്ടികൾക്ക് വിഷമഘട്ടങ്ങളിൽ കരുത്ത് പകരാനും ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ പ്രാപ്തരാക്കാനുമുള്ള പരിശീലനമാണ് നൽകുക.ഇതിനായി പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സ്കൂളിനകത്തും പുറത്തും നേരിടുന്ന പ്രയാസങ്ങൾ മറികടക്കാൻ ഇൗ സമിതി കുട്ടികളെ സഹായിക്കും. രേഖ ഉത്തം, ഗായത്രി അജിത്ത്, ലിനി രഘുനാഥ്, ഡോ. ജീൻ വാസ്, ഡോ. മേരി ജോൺ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
കഴിഞ്ഞ ദിവസം നടന്ന സെമിനാറിൽ ഡോ. പ്രീത് കമാൽ കൗൺസിലിങ്ങിെൻറ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. ഗായത്രി അജിത്ത് അധ്യാപകർക്ക് കുട്ടികളുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രസേൻറഷൻ നടത്തി. ഡോ. ജീൻ വാസ്, ലിനി രഘുനാഥ് എന്നിവരും സംസാരിച്ചു.
ഇതിെൻറ തുടർപരിപാടികൾ സെപ്റ്റംബറിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി അരുൾദാസ് തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.