കഴിഞ്ഞ ദിവസം ബഹ്റൈനിൽ അനുഭവപ്പെട്ട ശക്തമായ കാറ്റ്
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥ ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ഉച്ച ഒരു മണിയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ കാറ്റ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന കടുത്ത തണുപ്പിന് മുന്നോടിയായാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെട്ടത് കിങ് ഫഹദ് കോസ്വേയിലാണ്. 33 നോട്ട്സാണ് ഇവിടെ അനുഭവപ്പെട്ട കാറ്റിന്റെ തോത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം-31 നോട്ട്സ്, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ്- 31 നോട്ട്സ്, സിത്ര-30 നോട്ട്സ്, ദുറത്ത് അൽ ബഹ്റൈൻ- 30 നോട്ട്സ്, യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ- 23 നോട്ട്സ് എന്നിങ്ങനെയാണ് പ്രധാന കേന്ദ്രങ്ങളിലെ കാറ്റിന്റെ തോതുകൾ. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഈ കാറ്റ് രാജ്യത്ത് തണുപ്പ് വർധിപ്പിക്കാൻ കാരണമാകുമെന്നും ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
രാജ്യത്ത് ഇന്ന് പകൽ മുഴുവൻ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തണുപ്പ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.