Posted On
date_range Updated On
date_range കുവൈത്തുമായുള്ളത് സുശക്തമായ ബന്ധം –കിരീടാവകാശി
മനാമ: കുവൈത്തുമായി ബഹ്റൈനുള്ളത് സുശക്തവും സുദൃഢവുമായ ബന്ധമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് പാർലമെൻറ് ചെയർമാൻ മർസൂഖ് അലി അൽ ഗാനിമിനെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാനിമിനെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത കിരീടാവകാശി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തി.
കൂടിക്കാഴ്ചയിൽ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ, റാഷിദ് എൻഡുറൻസ് ക്ലബ് ഹൈ അതോറിറ്റി ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.