അൽ വക്റ മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് കൺട്രോൾ വിഭാഗം നടത്തിയ ഭക്ഷ്യസുരക്ഷ `പരിശോധനക്കിടെ
മനാമ: ബഹ്‌റൈനിലെ വിപണിയിൽ കർശനമായ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയം നടത്തിയ പരിശോധനയിൽ ഈ വർഷത്തെ ആദ്യ പകുതിയിൽ കണ്ടെത്തിയത് 21,080 നിയമലംഘനങ്ങൾ. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം ഇത്രയും വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയം നടത്തിയ ശക്തമായ നിരീക്ഷണ പരിപാടികളുടെ ഭാഗമായി 22,151 പതിവ് പരിശോധനകളും 2,644 പ്രത്യേക പരിശോധനാ ക്യാമ്പെയ്‌നുകളും നടന്നു. നിയമലംഘനം നടത്തിയ 59 കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിയമലംഘനം നടത്തിയ ബിസിനസ് സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനായി മന്ത്രാലയം അവസരം നൽകിയിരുന്നു. ഇതിനായി 10,384 നോട്ടീസുകളാണ് സ്ഥാപനങ്ങൾക്ക് നൽകിയത്. ഇതിനെത്തുടർന്ന് 9,659 കേസുകളിൽ സ്ഥാപനങ്ങൾ പിഴവുകൾ തിരുത്തി നിയമപരമായ സ്ഥിതിയിലാക്കി.
എങ്കിലും, കർശനമായ നിയമനടപടികളിൽ വിട്ടുവീഴ്ച ചെയ്യാൻ മന്ത്രാലയം തയ്യാറായില്ല. നിയമം പാലിക്കാത്ത 17 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. 14 കേസുകളിൽ പിഴയൊടുക്കി ഒത്തുതീർപ്പ് നടപടികൾ പൂർത്തിയാക്കി.
പൊതുജനങ്ങളുടെ പങ്കാളിത്തം വിപണിയിലെ നിരീക്ഷണത്തെ കൂടുതൽ ശക്തമാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ 4,974 അന്വേഷണങ്ങളും 524 പരാതികളുമാണ് മന്ത്രാലയത്തിന് ലഭിച്ചത്. ലഭിച്ച എല്ലാ പരാതികളും കൃത്യമായി അവലോകനം ചെയ്യുകയും തുടർനടപടികൾ സ്വീകരി ക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.