സ്​​ട്രാ​ത്​​​ക്ലൈ​ഡ് യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി

മ​നാ​മ: പു​തി​യ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ബ്രി​ട്ട​ൺ ​കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ട്രാ​ത്​​​ക്ലൈ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​ക്കാ​ണ്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ​യു​​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ശാ​ഖ ബ​ഹ്​​റൈ​നി​ൽ തു​റ​ക്കു​ന്ന​തി​ന്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ​ തീ​രു​മാ​നി​ച്ച​ത്.

മൂ​ന്ന്​ കോ​ള​ജു​ക​ളാ​ണ് ​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, എ​ൻ​ജി​നീ​യ​റി​ങ്, സ​യ​ൻ​സ്​ എ​ന്നി​വ​യു​ടെ എ​ട്ട്​ കോ​ഴ്​​സു​ക​ളാ​ണ്​ ഇ​വി​ടെ ന​ട​ക്കു​ക. ആ​വ​ശ്യ​മാ​യ അ​ക്കാ​ദ​മി​ക, സാ​മ്പ​ത്തി​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും യൂ​നി​വേ​ഴ്​​സി​റ്റി ഒ​രു​ക്കി​യ​താ​യി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രാ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ സാ​ധ്യ​മാ​കു​മെ​ന്നും യോ​ഗം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 

News Summary - Strathclyde University Permission to operate in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.