തോമസ് ആൻഡ് അസോസിയറ്റ്സ് 20ാം വാർഷികാഘോഷം ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്നപ്പോൾ
മനാമ: നിയമ, കൺസൾട്ടിങ് മേഖലയിലെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ തോമസ് ആൻഡ് അസോസിയറ്റ്സ് 20ാം വാർഷികാഘോഷം ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്നു. വ്യവസായ വാണിജ്യ മന്ത്രാലയം വിദേശ, ആഭ്യന്തര വ്യാപാര അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫയും സ്ഥാപനത്തിന്റെ മാനേജിങ് പാർട്ട്ണർ അഡ്വ. വി.കെ. തോമസും ചേർന്ന് കേക്കുമുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജർമൻ അംബാസഡർ ക്ലെമെൻസ് ഹാച്ച്, ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കാറ്റലാനോ, ശൂറ കൗൺസിൽ അംഗം തലാൽ മന്നായി, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമ, അൽ ജസിറ ഗ്രൂപ് ചെയർമാൻ അബ്ദുൽ ഹുസൈൻ ദവാനി, മിസിസ് വി.കെ. തോമസ്, അഡ്വ. വഫ അൽ അൻസാരി, അഡ്വ. മുഹമ്മദ് മത്ലൂക്ക് എന്നിവർ സന്നിഹിതരായിരുന്നു. ബിസിനസ്, നയതന്ത്ര മേഖലയിലെ പ്രമുഖരും സാമൂഹിക, സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളും ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.