കാ​ർ​ഡ് ആ​ൻ​ഡ് പേ​മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി എ​സ്.​ടി.​സി പേ

​മ​നാ​മ: ബ​ഹ്റൈ​നി​ലെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ മു​ൻ​നി​ര സേ​വ​ന ദാ​താ​ക്ക​ളാ​യ എ​സ്.​ടി.​സി പേ ​കാ​ർ​ഡ് ആ​ൻ​ഡ് പേ​മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച പ്രീ-​പെ​യ്ഡ് ഉ​ൽ​പ​ന്ന അ​വാ​ർ​ഡ്, ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ അ​വാ​ർ​ഡ് എ​ന്നി​വ​യാ​ണ് എ​സ്.​ടി,സി ​ക​ര​സ്ഥ​മാ​ക്കി​യ​ത്. ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ നൂ​ത​ന സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ലും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ സൗ​ഹൃ​ദ​പ​ര​മാ​യ പ്ലാ​റ്റ് ഫോം ​സ​ജ്ജ​മാ​ക്കി​യ​തി​ലും എ​സ്.​ടി.​സി​യെ അ​വാ​ർ​ഡു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ കാ​ര​ണ​മാ​ക്കി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ത​ട​സ്സ​മി​ല്ലാ​ത്ത കാ​ർ​ഡ് പേ​മെ​ന്റു​ക​ളും ആ​പ്പി​ൾ പേ, ​സാം​സ​ങ് പേ ​തു​ട​ങ്ങി​യ കോ​ൺ​ടാ​ക്ട് ലെ​സ് പേ​മെ​ന്റ് ഓ​പ്ഷ​നു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന എ​സ്.​ടി. സി ​പേ​യു​ടെ നൂ​ത​ന പ്രീ​പെ​യ്ഡ് കാ​ർ​ഡ് പ്രോ​ഗ്രാ​മി​നെ ‘ബെ​സ്റ്റ് പ്രീ-​പെ​യ്ഡ് പ്രൊ​ഡ​ക്ട് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി. പ്ര​വാ​സി​ക​ൾ​ക്ക് ഓ​ൺ​ബോ​ർ​ഡി​ങ് പേ​മെ​ന്‍റു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​മാ​യു​ള്ള (എ​ൽ.​എം.​ആ​ർ.​എ) എ​സ്.​ടി.​സി പേ​യു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ ഒ​രു ഘ​ട​കം.

ഇ​തോ​ടെ രാ​ജ്യ​ത്തെ​ത്തു​ന്ന പ്ര​വാ​സി ജീ​വ​ന​ക്കാ​ർ​ക്ക് ഐ.​ബി.​എ.​എ​ൻ-​ലി​ങ്ക്ഡ് എ​സ്.​ടി.​സി പേ ​മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ എ​ന്നി​വ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ന്നെ ന​ൽ​കു​ന്നു​ണ്ട്. അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് എ​സ്.​ടി.​സി പേ ​ചെ​യ​ർ​മാ​നും എ​സ്.​ടി.​സി ബ​ഹ്റൈ​ൻ സി.​ഇ.​ഒ​യു​മാ​യ ഖാ​ലി​ദ് അ​ൽ ഒ​സൈ​മി പ​റ​ഞ്ഞു.

Tags:    
News Summary - STC Pay celebrates card and payment awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.