ഈയിടെ ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ നടന്ന ഹിജാബ് വിഷയം കേരളക്കരയിലെ മതേതര സമൂഹത്തിന് ഏറ്റ മുറിവാണ്. മുസ്ലിം വിദ്യാർഥികൾ തട്ടം ധരിക്കുന്നത് അശുദ്ധവും ആ മാനേജ്മെന്റിലെ പ്രിൻസിപ്പാൾ ധരിക്കുന്നത് വിശുദ്ധവും ആകുന്നിടത്ത് അവരിൽ ഉറങ്ങിക്കിടക്കുന്ന ഭയം എന്താണ്?
നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ആ കുട്ടിക്ക് അഡ്മിഷൻ കൊടുക്കണമെന്ന് പറഞ്ഞിട്ട് പോലും ഒരു വില കൽപിക്കാതെ തന്നിഷ്ടം പ്രവൃത്തിക്കുന്ന സ്കൂൾ മാനേജ്മെന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.മുസ്ലിം സമുദായത്തിലെ തട്ടമിട്ട പെൺകുട്ടികൾ ഉന്നത മേഖലയിൽ വരുന്നതിനെതിരെ ഒരു ഹിഡൻ അജണ്ട ഉണ്ടോ എന്ന് ഈ ഹിജാബ് വിഷയത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക സമുദായത്തിനോടുള്ള ഈ കലിപ്പ് കേരളത്തിലെ മതേതര ജനങ്ങൾ എതിർക്കുകയും അവരെ ഈ നാട്ടിലെ പൗരന്മാരായി കണ്ട് ചേർത്തുനിർത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.