ഹെയർ ഡൊണേഷനിൽ പങ്കെടുത്തവർ, ഇടത്തുനിന്നും ബിസി.പി. എബ്രഹാം, ലൗലി എം. ജോസഫ്, ഐഡ ജിമ്മി, ആൻറിയ ബിനോജ് ഏലിയാസ്, സ്നേഹ ആൻ റോയ്, ബിമിഷ ബെന്നി മാത്യു,ഏയ്ഞ്ചൽ അന്ന ജോമോൻ, ആൻസിമോൾ സി. ബാബു, എലൻ മേരി എൽദോ, ഗീതു സൂസൻ പോൾ
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി പത്തോളം പേരിൽ നിന്നും ശേഖരിച്ച മുടി കൈമാറി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആയവർക്ക് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി ബെന്നി. പി. മാത്യു,വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രിയൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ എന്നിവർക്കൊപ്പം ക്യാൻസർ കെയർ സെന്ററിനെ പ്രതിനിധീകരിച്ച് പദ്മ ചെവ്വാകുള, കെ ടി സലിം, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് ഹെയർ ഡൊണേറ്റ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.