സെൻറ് മേരീസ് കത്തീഡ്രല്‍ പെരുന്നാളിന് ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തെ മാത്യദേവാലയമായ ബഹ്‌റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ 62ാമത് പെരുന്നാളിനും വാര്‍ഷിക കണ്‍വന്‍ഷനും കൊടിയേറി. വെള്ളിയാഴ്ച്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ബഹ്‌റൈന്‍ സർക്കാരിെൻറ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആണ് പെരുന്നാള്‍-കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ നടക്കുന്നത്
ഒക്ടോബര്‍ 5,6,8 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ സന്ധ്യനമസ്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടക്കും. ഓരോ ദിവസവും നടക്കുന്ന വചന ശുശ്രൂഷകള്‍ക്ക് ഫാ. ഡോ. റെജി മാത്യു, ഫാ. ജോണ്‍ ടി. വര്‍ഗ്ഗീസ്, ഫാ. ജോജി കെ. ജോയ് എന്നിവര്‍ നേത്യത്വം നല്‍കും. ഒക്ടോബര്‍ ഏഴിന് വൈകിട്ട് 6.15 ന് സന്ധ്യനമസ്കാരം, വിശുദ്ധ കുർബാന, വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന എന്നിവ നടക്കും. ഒമ്പതിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് വിശുദ്ധ കുർബാന, അനുഗ്രഹ പ്രഭാഷണം (ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത), പ്രദക്ഷിണം, ആശീര്‍വാദം, പെരുന്നാള്‍ കൊടിയിറക്ക് എന്നിവ നടക്കും. എല്ലാ പരിപാടികളും ഇടവകയുടെ എഫ്.ബി പേജ് വഴി വിശ്വാസികള്‍ക്ക് ദര്‍ശിക്കാവുന്നതാണന്ന് ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ്, ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.