സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽ നടന്ന സ്പെഷൽ അസംബ്ലിയിൽനിന്ന്
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽ സ്പെഷൽ അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികൾക്ക് ലഹരി വിരുദ്ധ ഉത്ബോധനവും നടത്തി.സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വി.കെ. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മദ്റസ പൂർവ വിദ്യാർഥി ജസീർ വാരം നേതൃത്വം നൽകി.
മനാമ മദ്റസ അധ്യാപകരായ സയ്യിദ് ഹൈദറോസ് തങ്ങൾ, അബ്ദുൽ മജീദ് ഫൈസി, കാസിം നു ജൂമി, അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, ശിഹാബ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.എസ്.കെ.എസ്.ബി.വി മനാമ യൂനിറ്റിന്റെ പുതിയ ഭാരവാഹികളെ യോഗത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക് റുദ്ദീൻ കോയ തങ്ങൾ പ്രഖ്യാപിച്ചു. സ്വദർ മുഅല്ലിം, അശ്റഫ് അൻവരി ചേലക്കര സ്വാഗതവും എസ്.ബി.വി കൺവീനർ സഈദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.