????? ?????????

വിജിത ആലാപനവുമായി വെള്ളിത്തിരയിലേക്ക്​

മനാമ: ഒരുകാലത്ത് മലയാളത്തിലെ പ്രശസ്തമായ റിയാലിറ്റി ഷോകളിൽ ത​​െൻറ കഴിവുതെളിയിച്ച വിജിത ശ്രീജിത്​ ചലച്ചിത്ര ഗ ാനാലാപന രംഗത്തേക്ക്​. നവാഗതനായ ഷിബു സംവിധാനം ചെയ്‌ത്‌ യുവസംഗീത സംവിധായകൻ ഗോകുൽ ഈണമിട്ട പുതിയ ചിത്രത്തിലെ ഗാന മാലപിച്ചാണ്​ വിജിത മലയാള സിനിമാരംഗത്ത് അരങ്ങേറ്റംകുറിക്കുന്നത്. കേരളത്തിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന് ശേഷം ഗോവൻ പശ്​ചാത്തലത്തിൽ ശ്യാം ശങ്കരൻ സംവിധാനം നിർവഹിക്കുന്ന സിനിമയായ ‘റൊസാരിയോ ഫാമിലി’ യിൽ സംഗീത സംവിധായകൻ രോഹിത്ത് ഗോപാലകൃഷ്ണൻ ഈണം നൽകിയ ഗാനം ആലപിക്കുന്നുണ്ട്​. മറ്റ്​ ചില സിനിമകളിലും പാടാനായി കരാറായിട്ടുണ്ട്​.

റിയാലിറ്റി ഷോയായ സ്റ്റാർസിംഗറിലൂടെയായിരുന്നു വിജിതയുടെ ഗാനങ്ങൾ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഗന്ധർവ്വ സംഗീതത്തിൽ ഫൈനലിൽ റണ്ണറപ്പായിരുന്നു. റിയാലിറ്റി ഷോയായ ഇന്ത്യൻ വോയിസിലും പങ്കെടുത്തിരുന്നു. പ്രഗത്ഭ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സുർസൈ​​െൻറ കീഴിൽ വർഷങ്ങളായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന വിജിത പ്രമുഖ ഗസൽ ഗായകൻ ഉംബായിയുടെ കൂടെ ഗസൽ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം ബഹ്റൈനിലുള്ള വിജിത ചില പ്രധാന സംഗീത പരിപാടികളിലൂടെ ഒരിടവേളയ്ക്ക് ശേഷം സംഗീതാസ്വാദകർക്ക് മുന്നിലേക്കെത്തുകയാണ്.

Tags:    
News Summary - song-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.