സ്മൃതി കലാ കായിക മേള -2025; സമാപന സമ്മേളനം നാളെ

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്മൃതി കലാ കായിക മേളക്ക് നാളെ സമാപനമാകും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാര്‍ത്ഥം 2003 മുതല്‍ നടത്തി വരുന്ന സ്മൃതി കലാ കായിക മേള ഈ വര്‍ഷവും വിജയത്തോടു കൂടിയാണ് നടന്ന‍്‌ വരുന്നത്. നാല്‌ വയസ്സ് മുതല്‍ പ്രായമുള്ള മുഴുവന്‍ അംഗങ്ങളേയും ഉള്‍പ്പെടുത്തി അഞ്ച് ഗ്രൂപ്പ്കളിലായാണ് മത്സരം. ഏകദേശം 140-ല്‍ പരം മത്സരങ്ങള്‍ ആണ്‌ അരങ്ങേറിയത്. രണ്ടായിരത്തിലതികം മത്സരാര്‍ത്ഥികളില്‍ നിന്ന്‌ 500 ഓളം വിജയികള്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

ഗസമാപന പരിപാടി നാളെ വൈകിട്ട് 4.30 മുതല്‍ ഗോൾഡൻ ഈഗിൾ ക്ലബ്‌ വെച്ച് നടക്കും. മെന്റലിസ്റ്റ് ഫൈസൽ ബഷീർ, പിന്നണി ഗായകരായ ഭരത് സജികുമാർ, അഷ്‌മ മനോജ് എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോയും മറ്റ് കലാ പരിപാടികളും അന്നേ ദിവസം അരങ്ങേറും. ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിന‍് ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് മുഖ്യാഥിതിയായി പങ്കെടുക്കും.

കേരള നിയമസഭാ അംഗം അഡ്വ. കെ.യു ജിനേഷ് കുമാർ എം.എൽ.എ, ഇടവക ഭാരവാഹികൾ പ്രസ്ഥാനം ഭാരവാഹികൾ എന്നിവര്‍ സന്നിഹതരായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് റിനി മോൻസി, സ്രെക്രെട്ടറി ശ്രീ ബോണി, ജനറല്‍ കണ്‍വീനര്‍ സിജു ജോർജ്, പ്രോഗ്രാം കണ്‍വീനര്‍ ജുബിൻ തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോയൽ സാം ബാബു എന്നിവര്‍ അറിയിച്ചു.

News Summary - smruthi arts andSports Festival -2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.