സത്താർ പന്തല്ലൂർ
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ 'സ്വാതന്ത്ര്യ ചത്വരം' വെള്ളിയാഴ്ച നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പരിപാടിയിൽ പങ്കെടുക്കും. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ രാത്രി 8.30ന് നടക്കുന്ന പരിപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
സമസ്ത കേന്ദ്ര, ഏരിയ നേതാക്കളും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരും ബഹ്റൈനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സംബന്ധിക്കും. അഞ്ചുദിവസം നീണ്ടുനിന്ന ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം സത്താർ പന്തല്ലൂർ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 33413570, 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.