സ​മ്മ​റൈ​സ് ക്യാ​മ്പി​​​ന്റെ ഭാ​ഗ​മാ​യി സ​ൽ​മാ​ബാ​ദ് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​ഠ​ന​യാ​ത്ര​യി​ൽ നി​ന്ന്

എ​സ്.​ജെ.​എം ബ​ഹ്‌​റൈ​ൻ സ​മ്മ​റൈ​സ്​ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളും സാ​ധ്യ​മാ​ക്കി എ​സ്‌.​ജെ.​എം ബ​ഹ്‌​റൈ​ൻ റേ​ഞ്ച് ക​മ്മി​റ്റി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ 'സ​മ്മ​റൈ​സ്' വേ​ന​ൽ​ക്കാ​ല പ​ഠ​ന​ക്യാ​മ്പ് സ​മാ​പി​ച്ചു.

റി​ഫ, മ​നാ​മ, ഗു​ദൈ​ബി​യ, സ​ൽ​മാ​ബാ​ദ്, ഉ​മ്മു​ൽ ഹ​സം, മു​ഹ​റ​ഖ്,ഈ​സ ടൗ​ൺ, ബു​ദ​യ്യ, ഹ​മ​ദ് ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ജ്മ​ത അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​ക​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി പ​ഠ​ന സെ​ഷ​നു​ക​ൾ​ക്ക് പു​റ​മെ ക​ള​റി​ങ്, പാ​ട്ട്, ചി​ത്ര​ര​ച​ന, ക്വി​സ് മ​ത്സ​ര​ങ്ങ​ളും സ്റ്റ​ഡി ടൂ​റും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് മ​മ്മൂ​ട്ടി മു​സ്​​ലി​യാ​ർ, സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, അ​ബ്ദു​ൽ ഹ​ക്കീം സ​ഖാ​ഫി, റ​ഫീ​ഖ് ല​തീ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം, ഷാ​ന​വാ​സ്‌ മ​ദ​നി, ഉ​സ്മാ​ൻ സ​ഖാ​ഫി, അ​ബ്ദു​ൽ റ​ഹീം സ​ഖാ​ഫി, യൂ​സു​ഫ് അ​ഹ്സ​നി, ന​സീ​ഫ് അ​ൽ ഹ​സ​നി, ശി​ഹാ​ബു​ദ്ദീ​ൻ സി​ദീ​ഖി, കോ​യ മു​സ്‌​ലി​യാ​ർ, മ​ജീ​ദ് സ​അ​ദി, ഇ​സ്മാ​യി​ൽ മു​സ്‌​ലി​യാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - sjm bahrain summerise camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.