മമ്മൂട്ടി മുസ്ലിയാർ വയനാട് (പ്രസി), മുഹമ്മദ് നസീഫ് അൽഹസനി കുമരംപുത്തൂർ (ജന. സെക്ര), അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ഫിനാൻസ് സെക്ര), അബ്ദുറഹീം സഖാഫി വരവൂർ (പരീക്ഷ ബോർഡ് ചെയർമാൻ)
മനാമ: സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ (എസ്.ജെ.എം) ബഹ്റൈൻ റേഞ്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഐ.സി.എഫ് നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് ഉസ്മാൻ സഖാഫി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
മമ്മുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഹിസ്ബ് ട്രെയിനിങ് പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സ്മാർട്ട് സ്കോളർഷിപ് എക്സാമിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം, കെ.സി. സൈനുദ്ദീൻ സഖാഫി, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. അബ്ദുറഹീം സഖാഫി വരവൂർ സ്വാഗതവും നസീഫ് അൽ ഹസനി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മമ്മൂട്ടി മുസ്ലിയാർ വയനാട് (പ്രസി), റഫീക്ക് ലത്തീഫി വരവൂർ, മജീദ് സഅദി (വൈ. പ്രസി), മുഹമ്മദ് നസീഫ് അൽ ഹസനി കുമരംപുത്തൂർ (ജന. സെക്ര), ഉസ്മാൻ സഖാഫി, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ (ജോ. സെക്ര), അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ഫിനാൻസ് സെക്ര) എന്നിവരെ തെരഞ്ഞെടുത്തു
കെ.സി. സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽ കരീം, അബ്ദുൽ സലാം മുസ്ലിയാർ, ശംസുദ്ദീൻ സുഹിരി, അബൂബക്കർ ലതീഫി, ശിഹാബുദ്ദീൻ സിദ്ദീഖി, നിസാർ സഖാഫി, മൻസൂർ അഹ്സനി, അബൂബക്കർ സഅദി, അഹ്മദ് സഖാഫി, ഇസ്മയിൽ മുസ്ലിയാർ, യൂസുഫ് അഹ്സനി, ഹസൻ കാമിൽ സഖാഫി എന്നിവർ കാബിനറ്റ് അംഗങ്ങളും അബ്ദുറഹീം സഖാഫി വരവൂർ പരീക്ഷ ബോർഡ് ചെയർമാനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.