Posted On
date_range Updated On
date_range ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ആറ് ഏഷ്യക്കാർ പിടിയിൽ
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്‍റെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറ് ഏഷ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ശത്രുതാപരമായ നടപടികളെ അനുകൂലിക്കുകയും ചെയ്തതിനാണ് നടപടി.
ഇറാൻ ആക്രമണത്തിന്‍റെ ആഘാതം കാണിക്കുന്ന വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ശത്രുതാപരമായ നടപടികളെ പുകഴ്ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളാണ് ഇവർ പങ്കുവെച്ചത്. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.