കേരളീയ സമാജത്തിൽ നടന്ന സിതാർ നൈറ്റ്സിൽ നിന്നുള്ള ദൃശ്യങ്ങൾ
ശ്രാവണം 2026 ആഘോഷരാവായി സിതാർ നൈറ്റ്സ്
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ മഹാമഹമായ ശ്രാവണം 2026 ന്റെ ഭാഗമായി സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “സിതാർനൈറ്റ്സ് ” ആഘോഷരാവായി മാറി. കലാഭവൻ നസീബിന്റെ മാജിക്കൽ ഫിഗർ ഷോ ഹാസ്യത്തിന്റെ അകമ്പടിയോടെ നടന്നത് കാണികൾക്ക് ഒരു പുതിയ അനുഭവമായി. ശ്രീലങ്കയിൽ നിന്നുള്ള കലാകാരികളുടെ നൃത്തവും വിസ്മയമായി.
ടീം സിതാർ മെലഡീയും നാടൻ പാട്ടും ഫാസ്റ്റ് സോങ്ങും എല്ലാം ചേർന്നു അവതരിപ്പിച്ചത് എല്ലാത്തരം ആസ്വാദകർക്കും ഒരുപോലെ ഹരം പകർന്നു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു ആരംഭിച്ച ഓദ്യോഗിക ചടങ്ങിൽ ബി.കെ.എസ് ആക്ടിങ് പ്രസിഡന്റ് രവികുമാർ അധ്യക്ഷ പ്രസംഗവും ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി, എക്സ് ഓഫീസ്യോ രാജീവ് മാത്യു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. കൺവീനർ ജേക്കബ് മാത്യു നന്ദി പറഞ്ഞ ചടങ്ങിൽ ഷൈൻ സൂസൻ സജി അവതാരകയായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.