മനാമ: പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി മൈ ഗവ് ആപ്പിലും ഇനി സൈറൺ മുഴങ്ങും. അതിനായുള്ള സംവിധാനങ്ങൾ ആക്ടീവാക്കി വെക്കണമെന്ന് എല്ലാ പൗരന്മാരോടും പ്രവാസികളോടും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ പൊതുജനങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, അതുവഴി ജനങ്ങളെ സമയബന്ധിതമായി ഉചിതമായ നടപടിയെടുക്കാൻ പ്രാപ്തരാക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
മൈ ഗവ് ആപ്പിലെ അലേർട്ട് സംവിധാനങ്ങൾ ഇത്തരത്തിലുള്ള അടിയന്തര ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്ന് ഐ.ജി.എ വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഒരേസമയം അലേർട്ട് എത്തിക്കാൻ സാധിക്കുമെന്നതാണ് മൈ ഗവിന്റെ ഒരു പ്രത്യേകത.ഐ.ഒ.എസ്, ആൻഡ്രോയിഡ് തുടങ്ങി എല്ലാ ഔദ്യോഗിക ആപ് സ്റ്റോറുകൾ വഴിയും മൈ ഗവ് ആപ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയുമെന്നും അതുവഴി ജനറൽ നോട്ടിഫിക്കേഷൻ ഓപ്ഷൻ സജീവമാക്കാനും ഉപയോക്താക്കളോട് ഐ.ജി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.