സിറോ മലബാർ സൊസൈറ്റി ആരംഭിച്ച സൗജന്യ മാർക്കറ്റ്
മനാമ: കോവിഡ് മഹാമാരിയിൽ പ്രയാസം അനുഭവിക്കുന്നവർക്കായി 'കൈയെത്തും ദൂരത്ത്...ഹൃദയപൂർവം സിംസ്' എന്ന പേരിൽ സിറോ മലബാർ സൊസൈറ്റി ആരംഭിച്ച സൗജന്യ മാർക്കറ്റ് പ്രസിഡൻറ് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
സഹജീവികളോടുള്ള ഉദാത്ത സ്നേഹത്തിെൻറ മാതൃകയാണ് ഇൗ പദ്ധതിയെന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളി, വൈസ് പ്രസിഡൻറ് പോളി വിതയത്തിൽ എന്നിവർ പറഞ്ഞു. കൺവീനർ പി.ടി. ജോസഫ് സ്വാഗതവും ജോ. സെക്രട്ടറി ജോജി വർക്കി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.