ഷഫീഖ് സ്വലാഹി സംസാരിക്കുന്നു
Posted On
date_range Updated On
date_range ‘സ്വർഗത്തിലേക്കുള്ള എളുപ്പ വഴി’; പ്രഭാഷണം നടന്നു
മനാമ: അറിവ് നേടാൻ വിശ്വാസി ഒരു മാർഗത്തിലേക്ക് പ്രവേശിക്കുമ്പോൾ അവന്റെ സ്വർഗപാത ദൈവം എളുപ്പമാക്കുമെന്ന പ്രവാചകവചനം നാം ഉൾക്കൊള്ളണമെന്ന് ഷഫീഖ് സ്വലാഹി ഓർമിപ്പിച്ചു. അൽ ഹിദായ സെന്റർ (മലയാള വിഭാഗം) ഹിദ്ദ് മദ്റസയിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ‘സ്വർഗത്തിലേക്കുള്ള എളുപ്പവഴി’വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷാദ്, ഫൈസൽ, അജ്മൽ എന്നിവർ നേതൃത്വംവഹിച്ച പരിപാടിയിൽ സെന്റർ പ്രസിഡന്റ് അബ്ദുല്ലത്തീഫ് അഹ്മദ് അധ്യക്ഷത വഹിച്ചു. ഫവാസ്, സജീർ, ഫഹദ്, ഫിറോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.