െഫ്ല​ക്​​സി പെ​ർ​മി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്​

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ​െഫ്ല​ക്​​സി​ബി​ൾ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 47,000 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ ​െഫ്ല​ക്​​സി പെ​ർ​മി​റ്റി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു. ഇ​ത്​ ഇ​പ്പോ​ൾ 24,000 ആ​യി കു​റ​ഞ്ഞു​വെ​ന്ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) റി​സോ​ഴ്​​സ​സ്​ ആ​ൻ​ഡ്​ സ​ർ​വി​സ​സ്​ ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ഷ്​​റ​ഫ്​ ഇ​മാം പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ ബി​സി​ന​സ്​ വി​മ​ൻ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​യ​മാ​നു​സൃ​തം തൊ​ഴി​ലെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി 2017ലാ​ണ്​ എ​ൽ.​എം.​ആ​ർ.​എ ​െഫ്ല​ക്​​സി പെ​ർ​മി​റ്റ്​ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ഒ​ന്നി​ല​ധി​കം തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ കീ​ഴി​ൽ ജോ​ലി ചെ​യ്യാ​ൻ ​െഫ്ല​ക്​​സി പെ​ർ​മി​റ്റു​ള്ള​വ​ർ​ക്ക്​ സാ​ധി​ക്കും. തു​ട​ക്ക​ത്തി​ൽ 2000 പേ​ർ​ക്കാ​ണ്​ ഇൗ ​പെ​ർ​മി​റ്റ്​ ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ഏ​​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ​െഫ്ല​ക്​​സി പെ​ർ​മി​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ പ്ര​കാ​രം സ്​​പോ​ൺ​സ​റു​ടെ അ​ടു​ത്തു​നി​ന്ന്​ ഒ​ളി​ച്ചോ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ​െഫ്ല​ക്സി പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കി​ല്ല.

വി​ദേ​ശ​ത്തു​ള്ള ഒ​രാ​ൾ​ക്ക്​ ​െഫ്ല​ക്​​സി പെ​ർ​മി​റ്റി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ഷ്​​റ​ഫ്​ ഇ​മാം പ​റ​ഞ്ഞു. നി​ല​വി​ൽ ബ​ഹ്​​റൈ​നി​ൽ ക​ഴി​യു​ന്ന, നി​ശ്ചി​ത യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്കാ​ണ്​ ഇൗ ​പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ക. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കു​ശേ​ഷം, തൊ​ഴി​ൽ ന​ഷ്​​ട​മാ​യ​വ​ർ​ക്കും സി.​ആ​ർ റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​ർ​ക്കും ​െഫ്ല​ക്​​സി പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Significant reduction in the number of flexi permits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.