ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ ആരോഗ്യ മന്ത്രിയെയും സംഘത്തെയും സ്വീകരിക്കുന്നു 

ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ ആരോഗ്യ മന്ത്രിയെ സ്വീകരിച്ചു

മനാമ: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ലി ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹി​നെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ വേ​ര്‍പാ​ടി​ല്‍ മു​ഴു​വ​ന്‍ ഡോ​ക്​​ട​ര്‍മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​ട​ങ്ങു​ന്ന ഗ്ര​ന്ഥം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി.

രാ​ജ്യ​ത്തി െൻ​റ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ഉ​ണ​ര്‍വി​നാ​യി ഏ​റെ പ്ര​വ​ര്‍ത്തി​ച്ച മ​ഹാ​നാ​യി​രു​ന്നു പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​നെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി െൻ​റ നാ​മ​ധേ​യ​ത്തി​ല്‍ ബ​ഹ്റൈ​നി​ലെ മി​ക​ച്ച ഡോ​ക്​​ട​ര്‍മാ​ര്‍ക്ക് അ​വാ​ര്‍ഡ് ന​ല്‍കാ​നു​ള്ള തീ​രു​മാ​നം ഇ​തി​ല്‍ സു​പ്ര​ധാ​ന​മാ​ണ്. ജ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച ആ​രോ​ഗ്യ​സേ​വ​നം ന​ല്‍കു​ന്ന​തി​ന് നി​ര​ന്ത​ര​മാ​യ പ്രേ​ര​ണ​യാ​ണ് അ​ദ്ദേ​ഹം ന​ല്‍കി​യി​രു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ല്‍ ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​യും ആ​രോ​ഗ്യ​മ​ന്ത്രി അ​നു​സ്​​മ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT