ഷെഹ്റാൻ
ഇബ്രാഹിം
മനാമ: മഹർജാൻ 2K25 കലോത്സവ വേദിയിൽ കിഡ്സ് വിഭാഗത്തിൽ കലാപ്രതിഭ പട്ടം നേടി ഷെഹ്റാൻ ഇബ്രാഹിം കാസർകോട് ജില്ലയുടെ കലാപാരമ്പര്യത്തിന് തിളക്കം കൂട്ടി.
ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല വനിത വിങ് ജനറൽ സെക്രട്ടറി അബ്സീന ഷഫീലിന്റെ മകനാണ് ഷെഹ്റാൻ ഇബ്രാഹിം. ഇളയപ്രായത്തിൽ തന്നെ കാഴ്ചവെച്ച ഈ അസാധാരണ പ്രകടനത്തെ കാസർകോട് ജില്ല കമ്മിറ്റി അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. ഭാവിയിൽ ഇതിലും വലിയ അരങ്ങുകളിൽ തിളങ്ങാനുള്ള ഒരു മനോഹര തുടക്കം തന്നെയാണ് ഷെഹ്റാൻ ഇബ്രാഹിം ഈ നേട്ടത്തിലൂടെ കുറിച്ചിരിക്കുന്നതെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഷെഹ്റാന്റെ ഈ നേട്ടത്തിൽ സന്തോഷം പങ്കിട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കും പിന്നിൽനിന്ന് പ്രോത്സാഹനം നൽകിയ എല്ലാവർക്കും കമ്മിറ്റി ആത്മാർഥമായ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
കാസർകോടിന്റെ കുരുന്നുപ്രതിഭക്ക് വലിയ കൈയടി നൽകുന്നതായും ജില്ല കമ്മിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.