????? ??????? ??? ???????? ??? ????????? ?? ????

ജി.സി.സി ഉച്ചകോടി:  ഖത്തറുണ്ടെങ്കിൽ  ഞങ്ങളില്ലെന്ന്​ ബഹ്​റൈൻ

മനാമ: അടുത്ത ജി.സി.സി ഉച്ചകോടിയിൽ ഖത്തർ സാന്നിധ്യമുണ്ടാവുകയാണെങ്കിൽ, ബഹ്​റൈ​​െൻറ പ്രാതിനിധ്യം ഉണ്ടാകില്ലെന്ന്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പറഞ്ഞു. ഡിസംബറിൽ കുവൈത്തിലാണ്​ ഉച്ചകോടി നടക്കാനിരിക്കുന്നത്​. 
എന്നാൽ, നിലവിൽ ഖത്തറിനെതിരെ സൗദി,ബഹ്​റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ സ്വീകരിച്ച ശക്തമായ നിലപാടിന്​ അയവുവരാത്ത സാഹചര്യത്തിൽ, ഉച്ചകോടി 2018 പകുതിയിലേക്ക്​ മാറ്റാനും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്​. 

കഴിഞ്ഞ ദിവസം ത​​െൻറ ട്വിറ്റർ എക്കൗണ്ടിലൂടെയാണ്​, ഉച്ചകോടിയിൽ ഖത്തറുണ്ടെങ്കിൽ ബഹ്​റൈനുണ്ടാകില്ലെന്ന്​ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്​. നാൾക്കുനാൾ കഴിയുന്തോറും ഇറാനുമായി അടുക്കുകയാണ്​ ഖത്തറെന്നും വൈദേശിക ശക്തികൾക്ക്​ അവർ ആതിഥ്യമേകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്​ ജി.സി.സിയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്​.ഖത്തറി​​െൻറ ജി.സി.സി അംഗത്വം മരവിപ്പിക്കണം. ആ ഘട്ടത്തിൽ അവർ സഖ്യരാഷ്​ട്രങ്ങൾ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കും. ഖത്തറി​​െൻറ ഗൂഢാലോചനകൾക്ക്​ ഏറ്റവും വലിയ വില നൽകേണ്ടി വന്നത്​ ബഹ്​റൈനാണ്​. ആ രാജ്യത്തി​​െൻറ നയങ്ങൾ വിശാല അറബ്​ സുരക്ഷക്ക്​ തന്നെ ഭീഷണിയാണ്​. അതുകൊണ്ടാണ്​ തെറ്റ്​ തിരുത്തും വരെ ദോഹയെ ബഹിഷ്​കരിക്കാൻ തീരുമാനിച്ചത്​. -ശൈഖ്​ ഖാലിദ്​ പറഞ്ഞു. 
   ഇക്കഴിഞ്ഞ ജൂണിലാണ്​ സൗദി ​അറേബ്യ, യു.എ. ഇ, ബഹ്​റൈൻ, ഇൗജിപ്​ത്​ എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചത്​. ബന്ധം പുനഃസ്​ഥാപിക്കാനായി ചതുർരാഷ്​ട്ര സഖ്യം മുന്നോട്ടു​വെച്ച 13 ഇന നിർദേശങ്ങൾ ഖത്തർ തള്ളിയിരുന്നു.

Tags:    
News Summary - shaik khalid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.