Posted On
date_range Updated On
date_range സീനിയർ സിറ്റിസൺസ് മെഡിക്കൽ ക്യാമ്പ് -ഈദ് ആഘോഷം
മനാമ : ബഹ്‌റൈൻ സീനിയർ സിറ്റിസൺസ് സൽമാബാദിലുള്ള ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പും, ഈദ് ആഘോഷവും നടത്തി. അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ക്യാമ്പിലെ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു. ആക്ടിങ് പ്രസിഡന്റ് രത്നകുമാർ പാലയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് കൈതാരത്ത് ആമുഖ പ്രഭാഷണം നടത്തി.
ലേബർ ക്യാമ്പിലെ സീനിയർ ആയിട്ടുള്ള ശ്രീനിവാസ്, സജി ബാബു എന്നിവരെ വേദിയിൽ വെച്ച് ആദരിച്ചു. ഇ.വി. രാജീവൻ, ബിജു ജോർജ്ജ്, സൈദ് ഹനീഫ്, അജിത് കുമാർ, പ്രോഗ്രാം കൺവീനർ ഷാജഹാൻ കരുവന്നൂർ, യു.പി.അനിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതവും, ഷാജി കൊല്ലം നന്ദിയും പറഞ്ഞു. രാജേഷ് പെരുങ്ങുഴി എം.സി. ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.