ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാറിന് പുസ്തകം കൈമാറുന്നു
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സ്കൂൾ പാഠപുസ്തകങ്ങൾ നൽകി. പുതിയ അധ്യയന വർഷത്തിൽ കുട്ടികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാറിനാണ് കൈമാറിയത്.
ഫ്രന്റ്സ് കേന്ദ്ര ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, അസിസ്റ്റന്റ് സെക്രട്ടറി റഷീദ സുബൈർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സഈദ റഫീഖ്, ഫാത്തിമ സ്വാലിഹ്, ഫസീല ഹാരിസ്, മുംതാസ് റഊഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.