ബഹ്റൈൻ ഇൻറർനാഷനൽ ആൻഡ് കൺവെൻഷൻ സെൻററിലാണ് കോവിഡ് 19 ക്ലിനിക്കൽ ട്രയൽസ് സെൻറർ പ്രവർത്തിക്കുന്നത്മനാമ: കോവിഡ് 19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന കേന്ദ്രം സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്), പ്രസിഡൻറും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമായ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു.
ബഹ്റൈൻ ഇൻറർനാഷനൽ ആൻഡ് കൺവെൻഷൻ സെൻററിലാണ് കോവിഡ് 19 ക്ലിനിക്കൽ ട്രയൽസ് സെൻറർ പ്രവർത്തിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിന് തയാറായി സ്വദേശികളും പ്രവാസികളുമായ ആറായിരത്തോളം വളൻറിയർമാരാണ് രംഗത്തെത്തിയിട്ടുള്ളത്.സെൻററിലെ പരീക്ഷണത്തിനാവശ്യമായ സൗകര്യങ്ങൾ എസ്.സി.എച്ച് പ്രസിഡൻറ് വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങളെക്കുറിച്ച് അധികൃതർ അദ്ദേഹത്തോട് വിശദീകരിച്ചു. വളൻറിയർമാരിൽനിന്ന് സാമ്പിൾ ശേഖരിക്കാനുള്ള ഹാൾ സന്ദർശിച്ച അദ്ദേഹം പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ചയും നടത്തി.
യു.എ.ഇയിലെ ജി42 ഹെൽത്ത് കെയർ എന്ന നിർമിതബുദ്ധി കമ്പനിയുമായി സഹകരിച്ചാണ് ബഹ്റൈനിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.സിനോഫാം സി.എൻ.ബി.ജി എന്ന കമ്പനി നിർമിച്ച വാക്സിനാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.