ഒരു പുതുയുഗത്തിന് തുടക്കം കുറിക്കും- യു.ഡി.എഫ് പത്തനംതിട്ട ജില്ല കമ്മിറ്റി

മനാമ: നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി ഐതിഹാസികമായ വിജയം നേടുമെന്ന് യു.ഡി.എഫ് പത്തനംതിട്ട ജില്ല കമ്മിറ്റി. ശബരിമല സ്വർണ കടത്തിയവർക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരെഞെടുപ്പ്.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമല കൊള്ള നടത്തിയവരെയും, കൂട്ടുനിന്നവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരികയും ജയിലിലേക്ക് അയക്കുകയും ചെയ്യും. പത്ത് വർഷകാലത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് ഒരു പുതുയുഗ പിറവിക്ക് മെയ് നാലിന് തുടക്കം കുറിക്കുമെന്നും എന്ന് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലയിലെ സ്ഥാനർത്ഥികളായ അഡ്വ. പഴകുളം മധു, അഡ്വ. വർഗ്ഗീസ് മാമ്മൻ എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്തു .

ഐക്യ ജനാധിപത്യമുന്നണി പത്തനംതിട്ട ചെയർമാൻ സയ്യിദ് എം. എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി യുടെയും, കെ.എം.സി.സിയുടെയും നേതാക്കൻമാരായ ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, അഷ്‌റഫ് കാട്ടിലപീടിക, ബോബി പാറയിൽ, മനുമാത്യു, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, അഡ്വ. ഷാജി ശാമൂവേൽ, റോബി തിരുവല്ല, മിനി മാത്യു, നിസ്സാർ കുന്നം കുളത്തിങ്ങൽ, റഫീഖ് തോട്ടക്കര, വിനോദ് ഡാനിയേൽ, ജോൺസൺ. ടി. തോമസ്സ്, ശോഭ സജി, അബ്‌ദുൾ നാസ്സർ, കോശി ഐപ്പ്, എ.പി മാത്യു, എബിൻ ആറൻമുള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് അലക്‌സ് മഠത്തിൽ സ്വാഗതവും, ബിനു മാമ്മൻ നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - A new era will begin - UDF Pathanamthitta District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.